സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം

കൊടുവള്ളി: പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളില്‍ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. 30 സ​െൻറ് സ്ഥലത്താണ് കൃഷി. പി.ടി.എ കമ്മിറ്റിയുടെയും സ്കൂൾ വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിന്‍ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് വി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ജബ്ബാർ, മെംബര്‍ ജാഫർ അഷ്റഫ്, സതീശന്‍ ഇയ്യാട്, കെ. അബ്ദുല്‍ഖാദർ ഹാജി, അബ്ദുറഹ്മാന്‍, സലീന കരിമ്പയില്‍, റഹ്മത്ത്, സലീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.