സന്തോഷി​െല വെള്ളിത്തിരക്കാഴ്​ചകൾ ഇനി ഒാർമ

ബാലുശ്ശേരി: അര നൂറ്റാണ്ട് കാലം ബാലുശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും സിനിമ പ്രേക്ഷകരുടെ ഹരമായിരുന്ന ബാലുശ്ശേരി സന്തോഷ് ടാക്കീസ് പൊളിച്ചുമാറ്റി. വ്യാപാര സമുച്ചയത്തിന് വഴിമാറികൊടുത്താണ് സന്തോഷ് ടാക്കീസ് വിസ്മൃതിയിലേക്ക് നീങ്ങിയത്. ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ ബാലുശ്ശേരി മുക്കിൽ 1965ലാണ് ടാക്കീസ് പ്രവർത്തനമാരംഭിച്ചത്. അറപ്പീടികയിൽ 1961ൽ തുടങ്ങിയ ജയ്ഹിന്ദ് ടാക്കീസാണ് ബാലുശ്ശേരി മുക്കിലേക്ക് മാറി സന്തോഷ് ടാക്കീസായി മാറിയിരുന്നത്. നാണോത്ത് ചാത്തു, മാനേജർ മലയിലകത്തൂട്ട് കണാരക്കുട്ടി എന്നിവരായിരുന്നു തുടക്കത്തിലെ ഉടമസ്ഥർ. പിന്നീട് കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയാൻ വിലക്ക് വാങ്ങുകയായിരുന്നു. ചെറിയാ​െൻറ മകൾ ഡെമിലി േജാസാണ് ഇപ്പോഴത്തെ ഉടമസ്ഥർ. ഒാലഷെഡിൽ െബഞ്ച്, കസേര, സോഫ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു സീറ്റുകൾ. പിന്നീട് പുതുക്കി പണിതപ്പോൾ ഒരു വിഭാഗം സീറ്റുമാത്രമാണുണ്ടായിരുന്നത്. സത്യൻ ചിത്രമായ 'കുടുംബ'മായിരുന്നു സന്തോഷ് ടാക്കീസിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം. അവസാന ചിത്രം ഉണ്ണി മുകന്ദൻ നായകനായ 'ചാണക്യതന്ത്ര'വും. ഉദയ, മെറിലാൻഡ്, എവർഷൈൻ, തിരുമേനി, തുടങ്ങിയ കമ്പനികളുടെ സിനിമകൾ സേന്താഷ് ടാക്കീസി​െൻറ കുത്തകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.