വടയത്ത്​ ഇടിമിന്നലും ചുഴലിക്കാറ്റും; 10 വീടുകൾ തകർന്നു

കുറ്റ്യാടി: വടയം കാരക്കണ്ടി ഭാഗത്ത് ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലിലും 10 വീടുകൾക്ക് നാശം. കാപ്പിയിൽ സൂപ്പി, ചുണ്ടയിൽ ലത്തീഫ്, ഒ.പി. ലിനീഷ്, കക്കട്ടിൽ മൊയ്തു, കായങ്കി അബ്ദുല്ല, കാരക്കണ്ടി ലത്തീഫ്, കുറ്റിക്കാട്ടിൽ അബ്ദുല്ല, സി.സി. അബ്ദുല്ല, പുത്തൻപുരയിൽ ആലി തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്. ഇതിൽ കാപ്പിയിൽ അബ്ദുല്ലയുടെ ഓടുമേഞ്ഞ വീട് മരങ്ങൾ വീണ് മുഴുവനായും തകർന്നു. മിന്നലിലാണ് പുത്തൻപുരയിൽ വീടി​െൻറ മിക്ക ഭാഗങ്ങളും തകർന്നത്. കായങ്കി അബ്ദുല്ലയുടെ വാട്ടർ ടാങ്കാണ് തകർന്നത്. വാർഡ് മെംബർ വി.പി. മൊയ്തു സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.