ആയഞ്ചേരി വയലിൽ ഞാറുനടീൽ ഉത്സവം

ആയഞ്ചേരി: കേരള ജൈവ കർഷക സമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ നെൽകൃഷി നടത്തുന്നതി​െൻറ ഭാഗമായി ഞാറുനടീൽ ഉത്സവം ആയഞ്ചേരി കാര്യാട്ട് താഴ വയലിൽ നടന്നു. താലൂക്കിലെ വേളം, പുറമേരി, ആയഞ്ചേരി, ഏറാമല, തൂണേരി, വെള്ളികുളങ്ങര, അഴിയൂർ, കൈവേലി, വില്യാപ്പള്ളി, തിരുവള്ളൂർ, ചെരണ്ടത്തൂർ, വളയം പ്രദേശങ്ങളിലായി 30 ഏക്കറോളം വയലിൽ ജൈവ നെൽകൃഷി നടത്തുന്നുണ്ട്. കൊയ്യാള, ചെന്നെല്ല്, ചിറ്റേനി, അടുക്കൻ, ഉമ, നവര, രക്തശാലി, ചുവന്ന കുറുവ തുടങ്ങിയ ഇനം നെല്ലാണ് കൃഷിചെയ്യുന്നത്. ഞാറുനടീൽ ഉത്സവം ജൈവ കർഷക സമിതി ജില്ല നിർവാഹക സമിതി അംഗം ശാന്ത തൂണേരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല നിർവാഹക സമിതി അംഗം വടയക്കണ്ടി നാരായണൻ, വാർഡ് മെംബർ എസ്.എൻ.വി. കുഞ്ഞിരാമൻ, ഡോ. പി. ഗിരീഷ് കുമാർ, എം.പി. ശശിധരൻ, കണ്ണച്ചാംകണ്ടി കുഞ്ഞബ്ദുല്ല, കെ. രാധാകൃഷ്ണൻ, കെ. അശോകൻ, പൂത്തോളിക്കണ്ടി രാജൻ, പി.പി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.