ജില്ലയിൽ പ്രാദേശിക ദുരന്തനിവാരണ സേന പ്രഖ്യാപനം തിങ്കളാഴ്​ച

കോഴിക്കോട്: ജില്ലയിൽ പ്രാദേശിക ദുരന്തനിവാരണ സേന രൂപവത്കരിക്കുന്നത് സംബന്ധിച്ച് കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. സേനയുടെ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 10ന് ഡി.പി.സി ഹാളിൽ നടക്കും. ജില്ലയിലെ വിവിധ ദുരന്തങ്ങൾ നേരിടുന്നതിന് പ്രാദേശികമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തിറക്കാൻ പറ്റുന്ന തരത്തിൽ ശാസ്ത്രീയ പരിശീലനം നേടിയവരുടെ സംഘമാണ് രൂപവത്കരിക്കുന്നത്. റവന്യൂ, പൊലീസ്, ആരോഗ്യം, ഫയർ ആൻഡ് റസ്ക്യൂ, എയ്ഞ്ചൽസ് എന്നിവയുടെ മേൽനോട്ടത്തിലായിരിക്കും സേന പ്രവർത്തിക്കുക. കലക്ടറേറ്റിലെ ജില്ല ദുരന്ത നിവാരണ വിഭാഗം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 30 മുതൽ 50 വരെ അംഗങ്ങളടങ്ങുന്ന 10 സേനകളാണ് പ്രാദേശികതലങ്ങളിൽ ആദ്യഘട്ടത്തിൽ രൂപവത്കരിക്കുക. ജില്ലതലത്തിൽ കലക്ടറും പ്രാദേശികതലങ്ങളിൽ തഹസിൽദാർമാരും സേനയെ നിയന്ത്രിക്കും. ജില്ലയിലെ മലയോര മേഖലകൾ, തീരദേശ മേഖലകൾ, മറ്റ് ദുരന്തസാധ്യത മേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സേനയുടെ രൂപവത്കരണം. സേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ, ൈഡ്രവർമാർ, സാമൂഹിക പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ, നീന്തൽ അറിയുന്നവർ, പാമ്പു പിടിത്തക്കാർ, സേനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ തുടങ്ങിയവരിൽനിന്ന് നിശ്ചിത ഫോറത്തിൽ അപേക്ഷ ക്ഷണിക്കും. തുടർന്ന് ആരോഗ്യ പരിശോധനയുടെയും അഭിമുഖത്തി​െൻറയും അടിസ്ഥാനത്തിൽ തെരെഞ്ഞടുക്കപ്പെടുന്നവരെയാണ് ഉൾപ്പെടുത്തുക. ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, എയ്ഞ്ചൽസ് പ്രതിനിധികളായ ഡോ. എം.ടി. മോഹൻദാസ്, ജസ്ലി റാൻ, മാത്യു സി. കുളങ്ങര, മുസ്തഫ, കെ. വിനോയ്, ഡോ. മനോജ് കാളൂർ, ഡോ. അജിൽ അബ്്ദുല്ല, ഡോ. മഹറൂഫ് രാജ് എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തി വാരാചരണത്തി​െൻറ ജില്ലതല സമാപനത്തോടനുബന്ധിച്ചാണ് പ്രാദേശിക ദുരന്ത നിവാരണ സേന രൂപവത്കരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.