രൂപേഷി​െൻറ റിമാൻഡ്​ നവംബർ അഞ്ചു വരെ നീട്ടി

മഞ്ചേരി: ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന മാവോവാദി നേതാവ് രൂപേഷി​െൻറ റിമാൻഡ് നവംബർ അഞ്ചു വരെ നീട്ടി. സർക്കാറിന് എതിരെ സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് നോട്ടീസ് വിതരണം ചെയ്തു എന്നതടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. യു.എ.പി.എ കോടതി ചുമതലയുള്ള മഞ്ചേരി ജില്ല സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് ഹാജരാക്കിയത്. തണ്ടർ ബോൾട്ടും പൊലീസും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.