നൂറ്റാണ്ടു​ പിന്നിട്ട സിറാജുൽ ഇസ്​ലാം മദ്റസ പു​തുമോടിയിലേക്ക്​; പ്രവൃത്തി ഉദ്​ഘാടനം നാളെ

കൊടിയത്തൂർ: നൂറ്റാണ്ടു പിന്നിട്ട കൊടിയത്തൂർ സിറാജുൽ ഇസ്ലാം മദ്റസ പുനർനിർമാണത്തിനൊരുങ്ങുന്നു. കെട്ടിടനിർമാ ണ പ്രവൃത്തി ഉദ്‌ഘാടനം ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് ജെ.ഡി.ടി ഇസ്ലാം പ്രസിഡൻറും എം.എസ്.എസ് സംസ്ഥാന അധ്യക്ഷനുമായ സി.പി. കുഞ്ഞുമുഹമ്മദ് നിർവഹിക്കും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവർ സംബന്ധിക്കും. കൊടിയത്തൂർ മഹല്ലിനു കീഴിൽ സംഘടന സങ്കുചിതത്വങ്ങൾക്ക് ഇടംനൽകാതെ പ്രവർത്തിക്കുന്ന ഇൗ ദീനി വിദ്യാഭ്യാസ കേന്ദ്രം പൂർവോപരി പ്രതാപത്തോടെ പുനർനിർമിക്കാനാണ് മഹല്ല് വാസികളുടെ തീരുമാനം. 1917ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുെട നേതൃത്വത്തിലാണ് കേന്ദ്രം സ്ഥാപിച്ചത്. മദ്റസക്ക് പുറമെ സ്ഥിരവരുമാനത്തിനായി കടമുറികൾ, ഖുർആൻ പഠനകേന്ദ്രം, ഒാഡിറ്റോറിയം, സകാത് ആൻഡ് റിലീഫ് സെൽ, മത്സരപരീക്ഷ പരിശീലന കേന്ദ്രം, പ്രീ മാരിറ്റൽ കൗൺസലിങ് സ​െൻറർ, സ്കിൽ ഡെവലപ്മ​െൻറ് സ​െൻറർ തുടങ്ങി മഹല്ലി​െൻറ സാംസ്കാരിക ഉന്നമനം ലക്ഷ്യംവെച്ച് ബഹുതല പദ്ധതിയാണ് ആവിഷ്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.