പെരുമണ്ണയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പി​െൻറ കോച്ചിങ്​ സെൻറർ തുടങ്ങുന്നു

പെരുമണ്ണ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പി​െൻറ നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്ന യുവജനങ്ങളെ സിവിൽ സർവിസ് പരീക്ഷകൾക്കും കേന്ദ്രാവിഷ്കൃത തൊഴിൽ മേഖലകളിലേക്കും പ്രാപ്തരാക്കുന്നതിനുള്ള കോച്ചിങ് സ​െൻറർ പെരുമണ്ണയിൽ തുടങ്ങുന്നു. 2010 മുതൽ നടപ്പാക്കിവരുന്ന കോച്ചിങ് സ​െൻററുകളിൽ പതിനെട്ടാമത്തേതാണ് തിങ്കളാഴ്ച രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നത്. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. പുതിയറയിൽ പ്രവർത്തിക്കുന്ന ജില്ല സ​െൻററിന് കീഴിലെ മൂന്നാമത്തെ സബ് സ​െൻററാണ് പെരുമണ്ണയിലേത്. നെല്ലിക്കാപറമ്പ്, പൂനൂർ എന്നിവിടങ്ങളിലാണ് മറ്റു സ​െൻററുകൾ. പെരുമണ്ണ നൂറുൽഹുദ ഹയർ സെക്കൻഡറി മദ്റസ കെട്ടിടത്തിൽ തുടങ്ങുന്ന സബ് സ​െൻററി​െൻറ പശ്ചാത്തല സൗകര്യങ്ങൾ വിസ്ഡം യൂത്ത് ഹബി​െൻറ നേതൃത്വത്തിലാണ് ഒരുക്കിയത്. നൂറിലധികം പേർക്ക് പഠിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്ന് വാർത്തസമ്മേളനത്തിൽ വിസ്ഡം ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ നാലു മണി വരെ ക്ലാസ് ഉണ്ടാകുമെന്നും മുഴുവൻ െചലവും ന്യൂനപക്ഷ ക്ഷേമവകുപ്പ് വഹിക്കുമെന്നും പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹിമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.