പ്രളയം: വീടു നിർമിക്കാൻ നവദമ്പതികളും

കുറ്റ്യാടി: പ്രളയ ദുരിതാശ്വാസത്തി​െൻറ ഭാഗമായി കെ.പി.സി.സി നിർമിക്കുന്ന 1000 വീടുകളിൽ ഒന്നി​െൻറ നിർമാണത്തിൽ പങ്കാളിയായി നവദമ്പതികളും. നരിക്കൂട്ടുംചാൽ 'ചന്ദ്ര ഗീത'ത്തിൽ മിഥുൻ-പ്രണയ ദമ്പതികളാണ് വീട് നിർമാണത്തിനാവശ്യമായ തുകയുടെ ചെക്ക് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിന് കൈമാറിയത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.ജെ. സജീവ് കുമാർ, കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, പി. ദിനേശൻ, ശ്രീജേഷ് ഊരത്ത്, ടി. സുരേഷ് ബാബു, പി.കെ. സുരേഷ്, കെ. സുനിൽകുമാർ, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, വൈശാഖ് ശ്രീസായി, സൂരജ് ആർ .രവീന്ദ്രൻ, സി.എച്ച്. വിജയകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.