കരനെല്ല് കൊയ്ത്തുത്സവം

രാമനാട്ടുകര: മുട്ടുംകുന്നിലെ കർഷകനായ പീച്ചനാരി കുമാരൻ കൃഷിഭവന് സമീപം കാഞ്ഞിരങ്ങാട്ടു ലക്ഷ്മിയുടെ 50 സ​െൻറ് സ്ഥലത്ത് ഉണ്ടാക്കിയ കരനെല്ല് കൊയ്തെടുത്തു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നെല്ല് കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണ്ണൊടി രാമദാസ്, കൗൺസിലർമാരായ മനോജ്‌ കുമാർ.എം, ബുഷ്‌റ റഫീഖ്, പ്രകാശൻ. എം, കൃഷി ഓഫിസർ സബ്ന, െറസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ഗൗരി ടീച്ചർ, ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.