ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ കൂട്ടത്തോടെ മടങ്ങിയെത്തി

ബേപ്പൂർ: അറബിക്കടലി​െൻറ തെക്കുകിഴക്കൻ ഭാഗത്ത് വെള്ളിയാഴ്ച മുതൽ ന്യൂനമർദം രൂപപ്പെട്ടതും കാലാവസ്ഥയിലുണ്ടായ മാറ്റവും കണക്കിലെടുത്ത് ബേപ്പൂർ ഫിഷിങ് ഹാർബറിലെ മത്സ്യബന്ധന ബോട്ടുകളേറെയും കരപറ്റി. ഫിഷിങ് ഹാർബറിൽ വെള്ളിയാഴ്ച രാത്രിയാണ് ബോട്ടുകൾ തിരിച്ചെത്തിയത്. കാലാവസ്ഥ മുന്നറിയിപ്പിൽ ഹാർബറിലെ ബോട്ടുടമകളും തൊഴിലാളികളും കനത്ത ആശങ്കയിലാണ്. ഇതോടെ വീണ്ടും മത്സ്യമേഖല ഭാഗികമായി സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. മീൻപിടിത്തവും കയറ്റുമതിയും ഇല്ലാതാകുന്നതോടെ കോടികളുടെ നഷ്ടമാകും മേഖലക്കുണ്ടാകുക. ഒരാഴ്ച മുമ്പുതന്നെ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ചയോടെതന്നെ തിരിച്ചെത്തണമെന്ന് നിർദേശം നൽകിയതാണ്. ഇതുപ്രകാരം ഉൾക്കടലിൽ മീൻപിടിത്തത്തിലേർപ്പെട്ട ബോട്ടുകൾ ബുധനാഴ്ചയോടെതന്നെ ഹാർബറിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഒരാഴ്ച മുതൽ ഒരു മാസംവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് തിരിക്കുന്ന ബോട്ടുകൾ സമീപ ഹാർബറുകളിൽ തീരമണയാനാണ് നിർദേശം നൽകിയിട്ടുള്ളത്. ബേപ്പൂർ, പുതിയാപ്പ എന്നിവിടങ്ങളിലെ കുറെ ബോട്ടുകൾ കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ്. ഇവർ മലപ്പ, കാർവാർ, മംഗലാപുരം, മഡ്ഗാവ് തുടങ്ങിയ ഹാർബറുകളിൽ അഭയം തേടും. മലബാർ മേഖലയിൽ പൊതുവിൽ മത്സ്യ ദൗർലഭ്യമുള്ളതിനാൽ നേരേത്തതന്നെ നിരവധി ബോട്ടുകൾ കൊല്ലം കേന്ദ്രീകരിച്ചാണ് മീൻപിടിത്തം. ബേപ്പൂരിൽ മാത്രം അഞ്ഞൂറിലേറെ ബോട്ടുകളുണ്ട്. ഇതി​െൻറ പകുതിയോളം പുതിയാപ്പയിലും ചേമ്പാലയിൽ കൂടുതലും ചെറുബോട്ടുകളുമാണുള്ളത്. ഇതിനുപുറമെ ചാലിയം, വെള്ളയിൽ, കൊയിലാണ്ടി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ചെറുതും വലുതുമായ വള്ളങ്ങളുമുണ്ട്. ഇവയിൽ ഏറെയും മുമ്പേ പണിയില്ലാതെ കരയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.