ലോറിയിൽനിന്ന‌് മൊബൈൽ ഫോൺ മോഷ‌്ടിച്ചയാൾ പിടിയിൽ

കോഴിക്കോട‌്: നിർത്തിയിട്ട ലോറിയിൽനിന്ന‌് രണ്ട‌ു മൊബൈൽ ഫോൺ മോഷ‌്ടിച്ചയാൾ പിടിയിൽ. വെസ‌്റ്റ‌് നടുവട്ടം സ്വദേശി പല്ലൻകോയ എന്ന നൂറുദ്ദീനാണ് (45) ടൗൺ പൊലീസി​െൻറ പിടിയിലായത‌്. മാനാഞ്ചിറ കോംട്രസ‌്റ്റിന‌് സമീപം നിർത്തിയിട്ട ലോറിയിൽനിന്നാണ‌് 20,000 രൂപ വിലവരുന്ന രണ്ട‌ു മൊബൈൽ ഫോൺ മോഷ‌്ടിച്ചത‌്. ലോറി ഡ്രൈവർ തമിഴ‌്നാട‌് ഈറോഡ‌് സ്വദേശി ശക്തിവേലാണ‌് പരാതിക്കാരൻ. ഇദ്ദേഹം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന‌് പൊലീസ‌് നൂറുദ്ദീനെ പിന്തുടരുകയായിരുന്നു. മാറാട‌ുെവച്ച‌് അറസ‌്റ്റ‌് ചെയ‌്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.