കർഷകർ പ്രതിസന്ധിയിൽ

നന്തിബസാര്‍: മഞ്ഞളിപ്പുമൂലം വെറ്റിലകൃഷി നശിക്കുന്നത് കര്‍ഷകരെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം രോഗംമൂലം കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പിെല്ലന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. മുളയുടെയും വളത്തി​െൻറയും അമിതമായ വിലക്കയറ്റം കാരണം വലിയ ചെലവിലാണ് കൃഷി ചെയ്യുന്നത്. മഞ്ഞളിപ്പുമൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വെറ്റില കര്‍ഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡൻറ് ടി.പി. കുഞ്ഞിമൊയ്തീന്‍, സെക്രട്ടറി പി.ടി. ഗോപാലന്‍ നായര്‍ എന്നിവർ ചേർന്ന് കൃഷിമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും നിവേദനം സമര്‍പ്പിച്ചു. വനിത കൺവെൻഷൻ നന്തിബസാർ: കെ.എസ്.എസ്.പി.യു തിക്കോടി യൂനിറ്റ് വനിത കൺവെൻഷൻ മേലടി ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.വി. കൈരളി ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. തിക്കോടി നാരായണൻ, സി. കരുണാകരൻ, ഇബ്രാഹിം തിക്കോടി, ടി. സുമതി, ശേഖരൻ അടിയോടി, കെ. പത്മനാഭൻ, ബാലൻ കേളോത്ത്, കെ.എം. അബൂബക്കർ, ജെ. ചന്ദ്രിക, ശാന്ത കുറ്റിയിൽ, ഇ.എൻ. ശോഭ, എൻ.കെ. സരോജിനി എന്നിവർ സംസാരിച്ചു. ടി.വി. ലീല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.