നിയമസാക്ഷരത അനിവാര്യം -എം.പി. ഷൈജൽ

മുക്കം: മനുഷ്യജീവിതത്തിലുടനീളം നിയമസാക്ഷരത അനിവാര്യമാെണന്ന് നിയമജ്ഞനും പാലക്കാട് ജില്ല മജിസ്ട്രേറ്റുമായ എം.പി. ഷൈജൽ അഭിപ്രായപ്പെട്ടു. ഇസ്ലാഹിയ കോളജ് സ്റ്റുഡൻറ്സ് യൂനിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂർവവിദ്യാർഥിയായ അദ്ദേഹം. കോളജ് പ്രിൻസിപ്പൽ കെ. സുബൈർ അധ്യക്ഷത വഹിച്ചു. കേരള നിയമസഭയിലെ പ്രഥമ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ നാമധേയത്തിൽ നിയമസഭ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് അർഹനായ പൂർവവിദ്യാർഥി ഷെബിൻ മഹ്ബൂബിനു കോളജി​െൻറ സ്നേഹാദര ഉപഹാരം മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറുമായ ഒ. അബ്ദുറഹ്മാൻ നൽകി. ഫൈൻ ആർട്സ് ഉദ്ഘാടനം ഡോ. വി. ഹിക്മത്തുല്ല നിർവഹിച്ചു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നഗരസഭ കൗൺസിലർ ശഫീഖ് മാടായി, സുന്നിയ്യ അറബി കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അബ്ദുല്ല, പി.ടി. കുഞ്ഞാലി, അധ്യാപകരായ കെ. സുബൈദ, എം.എസ്. ശ്രീനിഷ, തസ്നീം മുഹമ്മദ്, ഫിദ മുസ്തഫ എന്നിവർ സംസാരിച്ചു. റാസയും ബീഗവും ഗസൽ അവതരിപ്പിച്ചു. യൂനിയൻ ചെയർമാൻ ശമീം മുഹമ്മദ് സ്വാഗതവും ചെയർപേഴ്സൻ കെ. ജസ്ല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.