ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കോഴിക്കോട് ടാഗോർ സ​െൻറിനറി ഹാളിന് മുൻവശത്തെ റോഡിലാണ് സംഭവം. മലപ്പുറം താനാളൂർ സ്വദേശി തൗഫീക്കും കുടുംബവും സഞ്ചരിച്ച കെ.എൽ 65 ബി 6594 നമ്പർ മാരുതി റിറ്റ്സ് കാറിനാണ് തീപിടിച്ചത്. അഞ്ചു പേരായിരുന്നു കാറിലുണ്ടായിരുന്നത്. എൻജിനിൽനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയോടി. പിന്നീട് കാറി​െൻറ മുൻവശത്ത് തീപിടിക്കുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഒാഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ എൻ. രമേശൻ, വി.പി. അജയൻ എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ബാറ്ററിയുമായി ബന്ധപ്പെട്ട ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.