സോഷ്യലിസ്​റ്റുകളുടെ ഏകീകരണം അനിവാര്യം -സമത

ബാലുശ്ശേരി: രാഷ്ട്രത്തി​െൻറ സമഗ്രവളർച്ചക്ക് വിഘടിച്ചുനിൽക്കുന്ന സോഷ്യലിസ്റ്റുകളെയെല്ലാം ഒരേ കുടക്കീഴിൽ നിർത്തിയുള്ള മുന്നേറ്റം അനിവാര്യമാണെന്നും കാലഘട്ടം അത് ആവശ്യപ്പെടുന്നുണ്ടെന്നും സമത വിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി സി. ഹരി പറഞ്ഞു. സോഷ്യലിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. അശോകൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരും സോഷ്യലിസ്റ്റ് നേതാക്കളുമായിരുന്ന എ.കെ. അപ്പു മാസ്റ്റർ, പി.കെ. ശങ്കരൻകുട്ടി എന്നിവരെ അനുസ്മരിച്ച് ടി.കെ. ബാലഗോപാലൻ, പി.പി. രാജൻ എന്നിവർ പ്രഭാഷണം നടത്തി. മുതിർന്ന സോഷ്യലിസ്റ്റ് എൻ.പി. ബാലനെ ചടങ്ങിൽ ആദരിച്ചു. വൽസൻ എടക്കോടൻ, ഉണ്ണി മൊടക്കല്ലൂർ, എൻ.കെ. രാമൻകുട്ടി, ഇ.വി. രാജൻ, കാമ്പുറം സുലൈമാൻ, സി. വേണുദാസ്, എ.കെ. രവീന്ദ്രൻ, എ. കുഞ്ഞായൻകുട്ടി, കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.