ജിൻസനെ ഇന്ന്​ ആദരിക്കും

പേരാമ്പ്ര: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ കരസ്ഥമാക്കിയ ഒളിമ്പ്യൻ ജിൻസൻ ജോൺസന് ജന്മനാടായ ചക്കിട്ടപാറയിൽ ശനിയാഴ്ച പൗരാവലി വൻ സ്വീകരണം നൽകുമെന്നു സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നരക്ക് ജിൻസനെയും പ്രഥമ കായിക ഗുരു കെ.എം. പീറ്റർ, മാതാപിതാക്കളായ ജോൺസൺ, ഷൈലജ എന്നിവരെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് സ്റ്റേഡിയത്തിൽനിന്നു ഘോഷയാത്ര ആരംഭിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഇരുവരും ഉപഹാര സമർപ്പണവും നടത്തും. ഭാരവാഹികളായ ഗ്രാമപഞ്ചായത്തു പ്രസിഡൻറ് ഷീജാ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, പ്രചാരണ കമ്മിറ്റി ചെയർമാൻ രാജൻ വർക്കി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.