ലഹരിമുക്ത നാടിന് നമുക്കൊരുമിക്കാം - കാമ്പയിന് ഇന്ന് തുടക്കം.

കൊടുവള്ളി: കൊടുവള്ളിയിലും പരിസരത്തും വ്യാപകമായ ലഹരിവ്യാപനത്തിനും അതിക്രമങ്ങൾക്കുമെതിരെ വെൽഫെയർ പാർട്ടി നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ. സാമൂഹികബോധവത്കരണ പരിപാടികൾ, ഉണർത്തു ജാഥ, കുടുംബ സംഗമങ്ങൾ, യുവജന കൂട്ടായ്മ തുടങ്ങിയ പരിപാടികളാണ് നടക്കുക. ഉദ്ഘാടനം ശനിയാഴ്ച രാവിലെ കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മുൻസിപ്പൽ വൈസ് പ്രസിഡൻറ് സി.കെ. ഷബീർ, ശ്രീധരൻ കരീറ്റിപ്പറമ്പ്, എൻ.പി. ഇഖ്ബാൽ, മുൻസിപ്പൽ സെക്രട്ടറി, പി.പി. സെനുൽ ആബിദ്, വി.പി. നജീബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.