ആതുര സേവകരെ ആദരിച്ചു

കോഴിക്കോട്: ജില്ലയിൽ ദുരിതബാധിത പ്രദേശങ്ങളിൽ സേവനം നടത്തിയ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെ ആരോഗ്യവകുപ്പ് ആദരിച്ചു. പ്രളയാനന്തരം പകർച്ചവ്യാധി ഭീഷണി നേരിട്ട ജില്ലയിൽ സേവനമനുഷ്ഠിക്കാനായി ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് ഓഫിസർമാർ, എൻറമോളജിസ്റ്റ് എന്നിവർ ഉൾപ്പെടെ 61 അംഗ സംഘമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറ നിർദേശപ്രകാരം ഡൽഹിയിൽ നിന്നെത്തിയത്. കോഴിക്കോടി​െൻറ ആരോഗ്യമേഖലയിൽ ഊർജിതമായി പ്രവർത്തിച്ച സംഘത്തെ ജില്ല കലക്ടർ യു.വി. ജോസ് അഭിനന്ദിച്ചു. ചടങ്ങിൽ ആരോഗ്യപ്രവർത്തർക്ക് മൊമെേൻറാ നൽകി. ജില്ലയിലെ വിവിധ ആശുപത്രികളിലും മെഡിക്കൽക്യാമ്പുകളിലുമാണ് ആരോഗ്യപ്രവർത്തകർ സേവന നിരതരായത്. എലിപ്പനി വാർഡിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ചികിത്സ നൽകിയ അനുഭവങ്ങൾ സംഘാംഗങ്ങൾ പങ്കുവെച്ചു. വടകര താലൂക്ക് ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി തുടങ്ങി ജില്ലയിലെ വിവിധ ആശുപത്രികളിൽ സംഘം സേവനമനുഷ്ഠിച്ചിരുന്നു. ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ല കോഒാഡിനേറ്റർ ഡോ. എ. നവീൻ, ജൂനിയർ അഡ്മിനിസ്േട്രറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. ലതിക, െഡപ്യൂട്ടി മാസ് മീഡിയ ഓഫിസർമാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.