കരാട്ടേയിൽ പഞ്ചമിക്ക് സ്വർണം; രാജ്യാന്തര മത്സരത്തിലേക്ക് യോഗ്യത

പെരുമണ്ണ: ഹൈദരാബാദിൽ നടന്ന നാഷനൽ ബൂഡോക്കാൻ കരാട്ടേ മത്സരത്തിൽ പെരുമണ്ണ പയ്യടിമേത്തൽ നാറോത്ത് പഞ്ചമി റാമിന് സുവർണ നേട്ടം. 11-12 വയസ്സുള്ളവരുടെ വിഭാഗത്തിലാണ് കോഴിക്കോട് പ്രസേൻറഷൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പഞ്ചമിക്ക് സ്വർണ മെഡൽ ലഭിച്ചത്. മൂന്നു വർഷമായി സ്കൂളിൽ കരാട്ടേ അഭ്യസിക്കുന്ന പഞ്ചമി നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ സബ്ജില്ല കലോത്സവങ്ങളിൽ നിരവധി തവണ സമ്മാനം നേടിയിട്ടുണ്ട്. കളരി അഭ്യാസിയായ പിതാവാണ് പഞ്ചമിയുടെ പ്രചോദനം. പഠനവും നൃത്തവും കരാേട്ടയും അഭ്യസിക്കുന്ന പഞ്ചമിക്ക് ദേശീയ വിജയത്തോടെ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. രാമകൃഷ്ണൻ -റൂബി ദമ്പതികളുടെ മകളാണ്. സഹോദരൻ അഞ്ചൽജിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.