അർഹതപ്പെട്ടവർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി സിവിൽ സപ്ലൈസ്​ ഉദ്യോഗസ്​ഥർ സാധാരണക്കാരെ വട്ടംചുറ്റിക്കുന്നു

അർഹതപ്പെട്ടവർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സാധാരണക്കാരെ വട്ടംചുറ്റിക്കുന്നു താമരശ്ശേരി: നിർധന കുടുംബത്തിൽപെട്ടവർക്കടക്കം അധികൃതർ റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി. തച്ചംപൊയിൽ പുതിയാറമ്പത്ത് സൈനബയുടെ കുടുംബത്തെ വിവിധ സാക്ഷ്യപത്രങ്ങൾ ആവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് സിവിൽ സപ്ലൈസ് അധികൃതർ വട്ടംചുറ്റിക്കുന്നതായി കാണിച്ച് ജില്ലാ കലക്ടർക്കും വകുപ്പു മന്ത്രിക്കും പരാതി നൽകി. നിലവിൽ ബി.പി.എൽ കുടുംബാംഗമായ ഇവരെ വലിയ വീടുണ്ടെന്നും ഗ്രാമ പഞ്ചായത്തിൽനിന്ന് ഇതുസംബന്ധിച്ച് സാക്ഷ്യപത്രം ഹാജരാക്കണമെന്നും മറ്റും നിർദേശിച്ച് കുറിപ്പ് കൊടുത്തുവിട്ടു. വാങ്ങിയ റേഷൻവിഹിതങ്ങൾക്ക് നഷ്ടം നൽകണമെന്നാവശ്യപ്പെട്ട് മോശമായി പെരുമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങി സാക്ഷ്യപത്രങ്ങൾ സമർപ്പിച്ച് ഉദ്യോഗസ്ഥർ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിച്ചതായും സൈനബ പറഞ്ഞു. അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ നിയമപരമായുള്ള ഓൺലൈനായും മറ്റും സംവിധാനങ്ങളുണ്ടെന്നിരിക്കെ സാധാരണക്കാരെ വട്ടം ചുറ്റിക്കുന്ന നിലപാടാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കൈക്കൊള്ളുന്നതെന്ന് ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും വാർഡ്മെംബറുമായ സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു. ത​െൻറ വാർഡിൽനിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും താലൂക്ക് സപ്ലൈ ഓഫിസറോട് ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ ധിക്കാരപരമായാണ് പെരുമാറിയതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.