നടുവട്ടം ചേനോത്ത്‌ സ്കൂള്‍ റോഡ് തകർന്നു; നാട്ടുകാർ ദുരിതത്തിൽ

നടുവട്ടം ചേനോത്ത്‌ സ്കൂള്‍ റോഡ് തകർന്നു; നാട്ടുകാർ ദുരിതത്തിൽ ബേപ്പൂര്‍: നടുവട്ടം ചേനോത്ത്‌ സ്കൂള്‍ റോഡ് പൂർണമായും തകർന്നതോടെ യാത്രാദുരിതം ഇരട്ടിച്ചു. മഴയില്‍ തകര്‍ന്ന പാത ഇപ്പോൾ ചളിക്കുളമായി. സ്കൂൾ വിദ്യാർഥികളും യാത്രക്കാരും സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്‌. പൂർണമായും റീ ടാർ ചെയ്തിട്ട് 10 വർഷം കഴിഞ്ഞതായി നാട്ടുകാർ പറഞ്ഞു. ടാറിട്ട റോഡ് ഇപ്പോൾ വെറും മൺപാതയായിരിക്കുകയാണ്. ഏറെക്കാലമായി ദുരവസ്ഥയിലുള്ള റോഡ്‌ അധികൃതർ ഇടപെട്ട് നന്നാക്കാത്തതാണ് ജനത്തിന് തിരിച്ചടിയായത്. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഈ പ്രദേശത്ത് അത്യാഹിത ഘട്ടങ്ങളിൽ പൊലീസിന് എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. മാറാട്, തമ്പുരാൻ റോഡ്, തമ്പി റോഡ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കും ചേനോത്ത് ഗവ. യു.പി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ആശ്രയമാണ് ഈ റോഡ്. നടുവട്ടത്തുനിന്നു കയ്യടിത്തോടുവരെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തും വലിയ കുഴികളാണ്‌ രൂപപ്പെട്ടത്. ടാറിങ്‌ പൊളിഞ്ഞുണ്ടായ കുഴികളില്‍ കൂടെ വാഹനങ്ങള്‍ കടന്നുപോയി റോഡ്‌ കുളമായതിനാല്‍ കാൽനടയാത്രക്കാരുടെ സ്ഥിതിയും ദയനീയമാണ്‌. മാറാട് കടലോര മേഖലയിൽനിന്നു ബേപ്പൂർ ഫിഷിങ് ഹാർബർ ലക്ഷ്യമാക്കി നിരവധി മത്സ്യത്തൊഴിലാളികളും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഫലപ്രദമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ്‌ റോഡി​െൻറ സ്ഥിരം തകര്‍ച്ചക്കു കാരണം. പടം:ROAD പൂർണമായും തകർന്നു കിടക്കുന്ന നടുവട്ടം ചേനോത്ത്‌ സ്കൂള്‍ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.