പരിപാടികള്‍ ഇന്ന്

വടകര പുതിയാപ്പ് ഫാല്‍ക്കെ ഫിലിം ഹൗസ്: 274 നായ്ക്കളെ സിനിമയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ 'വൈറ്റ് ഗോഡ്' പ്രദര്‍ശനം-6.30 വടകര മേപ്പയില്‍ ക്ഷേത്രപരിസരം: മേപ്പയില്‍ പീപ്പ്ള്‍സ് ലൈബ്രറി സംഘടിപ്പിക്കുന്ന സിനിമ പ്രദര്‍ശനം-നിര്‍മാല്യം-6.30 ചോമ്പാല മിനിസ്റ്റേഡിയം: അഴിയൂര്‍ പഞ്ചായത്ത് മിനിസ്റ്റേഡിയം ഗാലറി ഉദ്ഘാടനം-4.00 കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 24 മുതല്‍ വടകര: ജൂണില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വടകര വിദ്യാഭ്യാസ ജില്ല പരിധിയിലെ കേന്ദ്രങ്ങളില്‍നിന്നും പരീക്ഷ എഴുതി യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഈ മാസം 24, 25, 26 തീയതികളില്‍ നടക്കുമെന്ന് ഡി.ഇ.ഒ. അറിയിച്ചു. വടകര ഡി.ഇ.ഒ ഓഫിസില്‍ വെച്ചായിരിക്കും പരിശോധന. ഒന്നും നാലും കാറ്റഗറി 24 നും, രണ്ടാം കാറ്റഗറി 25 നും, കാറ്റഗറി മൂന്ന് 26ാം തീയതിയും ആണ് നടക്കുക. യോഗ്യത നേടിയവര്‍ 11 മുതല്‍ മൂന്നു മണി വരെ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാവണം. ബി.ടെക്, എം.സി.എ സ്പോട്ട് അഡ്മിഷന്‍ 19 ന് വടകര: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് എൻജിനീയറിങ് വടകരയില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ബി.ടെക്, എം.സി.എ എന്നീ കോഴ്സുകളിലെ ഒന്നാം വര്‍ഷ ക്ലാസുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 19 ന് 10 മണിക്ക് കുറുന്തോടി കോളജ് ഓഫിസില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍: 9400511020, 9846700144.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.