വെള്ളമില്ല: വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉൽപാദനം കുത്തനെ കുറഞ്ഞു വൈദ്യുതി ബോർഡിന് കനത്ത നഷ്​ടം

നാദാപുരം: കനത്ത ചൂടിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതും യന്ത്രത്തകരാറുംമൂലം വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിലെ വൈദ്യുതി ഉൽപാദനം കുത്തനെ കുറഞ്ഞു. വൈദ്യുതി ബോർഡിന് കനത്ത നഷ്ടമാണ് നേരിടുന്നത്. ദിനംപ്രതി 7.5 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പവർഹൗസിൽ ഇപ്പോൾ 1.1 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. പാനോത്തെയും വാളൂക്കിലെയും തടയണകളിൽ നിന്ന് വെള്ളം വിലങ്ങാട് പവർഹൗസിൽ എത്തിച്ചാണ് ഇപ്പോഴത്തെ വൈദ്യുതി ഉൽപാദനം. തടയണകളിൽ വെള്ളത്തി​െൻറ അളവ് ഒരാഴ്ചയായി ക്രമാതീതമായി കുറഞ്ഞതാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്. കനത്ത മഴയിൽ തടയണകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകിയപ്പോൾ വിലങ്ങാട് പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കനാൽവഴി മണലും ചളിയും ഒഴുകിയിറങ്ങിയതാണ് വൈദ്യുതി ഉൽപാദനം നിർത്തിവെക്കാൻ ഇടയാക്കിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ജനറേറ്ററുകൾ ഇടക്കിടെ തകരാറാവുന്നതാണ് വൈദ്യുതി ഉൽപാദനത്തിന് തടസ്സമാവുന്നതെന്നാണ് സൂചന. ഇത്തവണ കാലവർഷം തുടങ്ങിയതോടെ ചെറിയതോതിൽ മാത്രമാണ് വിലങ്ങാട് പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചത്. വിലങ്ങാട് പദ്ധതിയിലെ വൈദ്യുതി ഭൂഗർഭ കേബിൾവഴി ചിയ്യൂർ സബ് സ്റ്റേഷനിലെത്തിച്ച് പൊതുഗ്രിഡ് വഴിയാണ് വിതരണം നടത്തുന്നത്. മഴ തീരെ കുറവായ കഴിഞ്ഞ വർഷങ്ങളിൽ റെേക്കാഡ് വൈദ്യുതി ഉൽപാദനമാണ് വിലങ്ങാട് പദ്ധതിയിലൂടെ നടന്നത്. മഴയിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ ലക്ഷങ്ങളാണ് വൈദ്യുതി ബോർഡി​െൻറ നഷ്ടം. യന്ത്രത്തകരാർ യഥാസമയം പരിഹരിക്കാൻ കഴിയാതെപോയതും പ്രശ്നങ്ങൾക്കിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.