ഇന്ധന വില വർധനക്കെതിരെ മഹിളകളുടെ ബൈക്ക് തള്ളി പ്രതിഷേധം

നാദാപുരം: അനിയന്ത്രിതമായ പെട്രോൾ-ഡീസൽ വില വർധനക്കെതിരെ മഹിള അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കല്ലാച്ചി ടൗണിൽ മഹിള പ്രവർത്തകർ പ്രതീകാത്മകമായി ബൈക്ക് തള്ളി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ പി.കെ. ഷൈലജ, കെ.പി. വനജ, കെ.പി. വസന്ത കുമാരി, ടി.കെ. ലിസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.