സി.എസ്​.​െഎ ബിഷപ്​ ഹൗസ്​ പ്രതിഷ്​ഠ ശുശ്രൂഷയും ക്വയർ ഫെസ്​റ്റും15ന്​

കോഴിക്കോട്: സി.എസ്.െഎ മഹാ ഇടവക ബിഷപ് ഹൗസി​െൻറ പ്രതിഷ്ഠ ശുശ്രൂഷയും അഞ്ചാമത് കേരള റീജനൽ ക്വയർ ഫെസ്റ്റും സെപ്റ്റംബർ 15ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനാഞ്ചിറ സി.എസ്.െഎ കത്തീഡ്രലിന് സമീപമുള്ള ബിഷപ് ഹൗസി​െൻറ പ്രതിഷ്ഠ ശുശ്രൂഷ രാവിലെ എട്ടിന് സഭ പരമാധ്യക്ഷൻ ഫാ. തോമസ് കെ. ഉമ്മ​െൻറ മുഖ്യകാർമികത്വത്തിലാണ് നടക്കുക. കത്തീഡ്രലിൽ രാവിലെ 10ന് നടക്കുന്ന ക്വയർ ഫെസ്റ്റിൽ ആറ് സി.എസ്.െഎ മഹാ ഇടവകകളിലെ തെരഞ്ഞെടുത്ത 13 ഗായകസംഘങ്ങളിലുള്ള 500 ഗായകർ പെങ്കടുക്കും. പാശ്ചാത്യവും പൗരസ്ത്യവും പൗരാണികവും ആധുനികവുമായ പാട്ടുകൾ അവതരിപ്പിക്കുന്ന ചടങ്ങും ഫാ. തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 23ന് സി.എസ്.െഎ സഭ രൂപവത്കരണ ദിനമായി ആചരിക്കും. ഇൗ ദിവസം ദേവാലയങ്ങളിലെ വിശുദ്ധ ആരാധനകളിൽ ലഭിക്കുന്ന മുഴുവൻ സ്തോത്രക്കാഴ്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സംഭവത്തെ ദുഃഖത്തോടെയാണ് കാണുന്നതെന്നും ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെയുള്ള പീഡനപരാതിയെ കുറിച്ചുള്ള ചോദ്യത്തിന് ഭാരവാഹികൾ മറുപടി നൽകി. ഫാ. ടി.െഎ. ജെയിംസ്, ഫാ. ജോ. വർഗീസ് മലയിൽ, ഡസ്മൻ ബാബു, സാജു ബെഞ്ചമിൻ, കെന്നത്ത് ലാസർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.