തകർച്ചയിൽ തളരില്ല; ഈ നാടുകൾ സ്വരൂപിച്ചത് 76 ലക്ഷം രൂപ

കോഴിക്കോട്: പ്രളയം ഏറ്റവും ക്രൂരമായ രീതിയിൽ താണ്ഡവമാടിയിട്ടും അതിജീവനത്തിലേക്കുള്ള വഴിയിൽ തളർന്നുനിൽക്കാൻ മുക്കം, കാരശ്ശേരി എന്നീ നാടുകൾ തയാറല്ലായിരുന്നു. പ്രളയംതകർത്ത ഈ രണ്ടു നാടുകൾ നവകേരള നിർമിതിക്കായി സ്വരൂപിച്ചത് 76ലക്ഷത്തിലധികം രൂപയാണ്. കാരശ്ശേരി പഞ്ചായത്ത് ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 11 ലക്ഷം രൂപ. മുക്കത്തുനിന്ന് സമാഹരിച്ചത് 65,24,000 രൂപയും. 23 തവണയാണ് കാരശ്ശേരി പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായത്. പഞ്ചായത്തിലെ 18 വാർഡുകളിൽ 17 എണ്ണത്തിലും പ്രളയം ൈകയടക്കിയിരുന്നു. എന്നാൽ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം തന്നെ പഞ്ചായത്തി​െൻറ പ്രവർത്തന മികവിന് ലഭിച്ച അവാർഡ് തുകയായ 10 ലക്ഷം രൂപയും 13 മെംബർമാരുടെ ഒരു മാസത്തെ ഓണറേറിയമായ 1,04,400 രൂപയും കൂടാതെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ നാട് നൽകിയത്. മുക്കം സർവിസ് സഹകരണ ബാങ്കിൽ നടന്ന വിഭവ സമാഹരണ ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണന് തുക നേരിട്ട് നൽകിയാണ് കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നായ കാരശ്ശേരി പഞ്ചായത്ത് വീണ്ടും മാതൃകയായത്. മുക്കം ഓർഫനേജ് കമ്മിറ്റി ജീവനക്കാർ സ്വരൂപ്പിച്ച അഞ്ച് ലക്ഷം രൂപ മന്ത്രിക്ക് നൽകിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. കോടഞ്ചേരി സഹകരണ ബാങ്ക് 3,50,000 രൂപ, മുക്കം നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ, മുക്കം നഗരസഭ വ്യക്തികളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത ആറു ലക്ഷം രൂപ, തിരുവമ്പാടി സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപ, കാരശ്ശേരി പഞ്ചായത്ത് 10 ലക്ഷം രൂപ, പഞ്ചായത്ത് മെംബർമാരുടെ ഒരു മാസത്തെ ഓണറേറിയം 1,04,400 രൂപ, കാരശ്ശേരി വനിത സഹകരണ സംഘത്തി​െൻറ ഒരു മാസത്തെ ശമ്പളം 3,25,000 രൂപ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആദ്യഘഡുവായി 15,000 രൂപ, ആകാശ് ബിൽഡേഴ്സിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സ്വരൂപിച്ച 5000 രൂപ എന്നിവ ചടങ്ങിൽ മന്ത്രിക്ക് കൈമാറി. 2012 ൽ പുല്ലൂരാംപാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ചവരെ മുഴുവനായും പുനരധിവസിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അവരുൾപ്പെടെ എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. ജോര്‍ജ് എം.തോമസ് എം.എൽ.എ, ജില്ല കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ, താമരശ്ശേരി തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീഖ്, കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, മുക്കം നഗരസഭ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ്, മുക്കം ഓർഫനേജ് മാനേജർ വി.എം. മൊയിമോൻ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.