വിഭവസമാഹരണത്തിന് നല്ല പ്രതികരണം; മന്ത്രി ടി.പി. രാമകൃഷ്ണന്‍

വിഭവസമാഹരണത്തിന് നല്ല പ്രതികരണം; മന്ത്രി ടി.പി. രാമകൃഷ്ണന്‍ താമരശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവസമാഹരണത്തില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ശേഖരിക്കുന്ന തുകയുടെ കണക്ക് അതത് ദിവസം പ്രസിദ്ധീകരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തരാനുള്ള ഒരു അവസരമുണ്ടാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നും ഫണ്ട് സ്വീകരിക്കാനുള്ള നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പുണ്ടായ ദുരന്തങ്ങളില്‍ നല്‍കിയ തുകയേക്കാള്‍ അധികം തുകയാണ് ഈ സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത്. അത് ലഭിച്ച കുടുംബങ്ങള്‍ക്കെല്ലാം പര്യാപ്തമാണെന്ന് അഭിപ്രായമില്ല. ഒരു സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതി​െൻറ പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. കരിഞ്ചോലയില്‍ ഉണ്ടായതിനേക്കാള്‍ ഭയാനകമായ രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് കേരളത്തിലുണ്ടായത്. ഇതിനെയെല്ലാം പരസ്പരം ബന്ധപ്പെടുത്തി മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. അത്തരത്തിലൊരു പൊതുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാപ് tsy minister ramakrishnan.JPG മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവസമാഹരണത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ തുക സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.