വേതനം നിർബന്ധപൂർവം പിടിച്ചെടുക്കരുത്​

കോഴിക്കോട്: ഒരു ദിവസം മുതൽ രണ്ടു ദിവസം വരെയുള്ള വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് നൽകിയ സാഹചര്യത്തിൽ വീണ്ടും തൊഴിലാളികളിൽനിന്ന് ഒരു മാസത്തെ വേതനം സമ്മതമില്ലാതെ പിടിച്ചെടുക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളും ദുരിതവും അനുഭവിച്ചവരിൽ ജീവനക്കാരും ഉണ്ടെന്നുള്ള കാര്യം ഒാർമിക്കണം. പി.െഎ. അജയൻ അധ്യക്ഷത വഹിച്ചു. പി. ശ്രീവത്സൻ, സംസ്ഥാന ജോ. സെക്രട്ടറി സുനിൽ കുമാർ വടകര, രമേശൻ കിഴക്കയിൽ, നിക്കിൾസൺ പൗലോസ്, സുനിൽ കുമാർ കക്കുഴി, രമേശൻ ഫറോക്ക്, കെ.കെ. രതീഷ്, കെ. സദാശിവൻ, ഷിജിത്ത് ചേളന്നൂർ എന്നിവർ സംസാരിച്ചു. 'സാംസ്കാരികോത്സവം 2018'നടത്തി കോഴിക്കോട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ 'സാംസ്കാരികോത്സവം 2018'നടത്തി. സാഹിത്യകാരൻ പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. അച്യുതൻ നായർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വേദി കൺവീനർ പി. പെരച്ചൻ, ജോ. കൺവീനർ വി. അംബുജാക്ഷി, സെക്രട്ടറി കെ.എം. കുഞ്ഞിക്കോയ, എം.വി. രവിരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.