ബസ് ബേ നിർമിക്കണം

മേപ്പയൂർ: മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് ബസ് ബേ നിർമിക്കണമെന്ന് കെ. കരുണാകരൻ പഠന കേന്ദ്രം ആവശ്യപ്പെട്ടു. മൂവായിരത്തി അഞ്ഞൂറിൽപരം വിദ്യാർഥികൾ പഠിക്കുന്ന മേപ്പയൂർ ഹൈസ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പ് കുട്ടികൾക്ക് കയറാനും ഇറങ്ങാനും സൗകര്യമില്ലാതെ അപകടം വരുന്ന നിലയിലാണ്. ബസുകൾ റോഡിൽ നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കില്ല. സ്കൂളിന് സമീപം കൈവരികളും ബസ് ബേയും നിർമിക്കാൻ അധികൃതർ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എം. ബാബു അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം.വി. നാരായണൻ, ജെ.എസ്. ഹേമന്ത്, കെ.സി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.