ദുരിതാശ്വാസ സഹായ വിതരണത്തിൽ അർഹരെ ഒഴിവാക്കിയതായി പരക്കെ പരാതി

മുക്കം: പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായ വിതരണത്തിൽ അർഹരെ വ്യാപകമായി ഒഴിവാക്കിയതായി പരാതി. പ്രളയത്തിൽ വെള്ളം കയറിയ വീട് ഒന്നിന് 3800 രൂപ ആശ്വാസ സഹായമായി നൽകിയതിലാണ് പരാതി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് പ്രദേശത്ത് ഇത്തവണ നാല് തവണവരെ വെള്ളം കയറിയ വീടുകളെയാണ് ഫണ്ട് വിതരണത്തിൽ തഴഞ്ഞത്. കക്കാട് മഞ്ചറ ഇക്ബാൽ, സഹോദരൻ നജ്മുദ്ദീൻ, ഹുസൈൻ, മുനീർ തുടങ്ങിയവരുടെ വീട്ടിൽ നാലു തവണയാണ് വെള്ളം കയറിയത്. നാലു തവണയും ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. സർക്കാറി​െൻറ ദുരിതാശ്വാസ കിറ്റുകൾ വരെ ഇവർക്ക് ലഭിച്ചിരുന്നു. സഹായം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ചിലർക്ക് തുക അക്കൗണ്ടുകളിൽ വന്നു തുടങ്ങിയപ്പോഴാണ് ലിസ്റ്റിൽ നിന്ന് പുറത്തായ വിവരം ഇവർ അറിഞ്ഞത്. നാട്ടിൽ മിക്കവർക്കും തുക ലഭിച്ചപ്പോൾ ഇവർ വില്ലേജ് ഓഫിസറെ ബന്ധപ്പെട്ടങ്കിലും നിസ്സഹായവസ്ഥ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഇവർ തഹസിൽദാർക്ക് പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.