മാവൂരിൽ വീണ്ടും വിദേശമദ്യ വേട്ട; ഒരാൾ പിടിയിൽ

മാവൂർ: വിദേശമദ്യം വിൽപന നടത്തിയ കേസിൽ ഒരാളെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂരിൽ വാടകക്ക് താമസിക്കുന്ന വഴിക ്കടവ് കുതിയപ്പുറം ലോനച്ചനെയാണ് (59) 13 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മാവൂർ എസ്.ഐ ശ്യാമും സംഘവും പിടികൂടിയത്. മാവൂർ- കോഴിക്കോട് മെയിൻ റോഡിൽ പഴയ ദീദ ടാക്കീസിനുസമീപം വാടക കെട്ടിടത്തിൽ താമസിക്കുന്ന ലോനച്ചൻ ഏറെനാളായി മാവൂർ പൊലീസി​െൻറ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തെതുടർന്ന് പലതവണ താമസസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ടൗണിൽനിന്നും മദ്യവുമായി എത്തിയ വിവരം കിട്ടിയ െപാലീസ്, ആവശ്യക്കാരനെന്ന വ്യാജേന പറഞ്ഞുവിട്ട ആൾക്ക് മദ്യം കൈമാറുന്നതിനിടെയാണ് പിടികൂടിയത്. താമസിക്കുന്ന മുറിയുടെ പിൻഭാഗത്ത് രഹസ്യമായുണ്ടാക്കിയ റാക്കിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം പിടികൂടിയത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കായലത്തുവെച്ച് ജീപ്പിൽ കടത്തുകയായിരുന്ന 40 കുപ്പി വിദേശമദ്യം പിടികൂടിയിരുന്നു. ഇൗ കേസിൽ ജീപ്പ് നിർത്തി ഓടിരക്ഷപ്പെട്ട ആളെ പൊലീസ് തിരയുകയാണ്. mvr madyam മാവൂരിൽ പൊലീസ് പിടികൂടിയ മദ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.