പ്രതിഷേധ പ്രകടനം നടത്തി

കൊടുവള്ളി: കരിഞ്ചോല ഉരുൾപൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്ക് മന്ത്രി ടി.പി. രാമകൃഷ്ണനെ കണ്ട് നിവേദനം നൽകാൻ അനുമതി നൽകാതിരിക്കുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്‌ ലീഗ്‌ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുനിസിപ്പൽ ലീഗ്‌ ജനറൽ സെക്രട്ടറി കെ.കെ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. എം. നസീഫ് അധ്യക്ഷത വഹിച്ചു. എടക്കണ്ടി നാസർ, നൗഷാദ് പന്നൂർ, എൻ.കെ. മുഹമ്മദ്‌ അലി, ജാബിർ, കോഴിശ്ശേരി മജീദ്‌, ഒ.പി. മജീദ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.