ഈറോഡിലെ കോളജിൽനിന്ന് രണ്ട് ലക്ഷവുമായി മലയാളി വിദ്യാർഥികൾ

കുറ്റ്യാടി: പ്രളയത്തിൽ ദുരിതത്തിലായ കേരളത്തെ രക്ഷിക്കാൻ ഈ റോഡിൽനിന്ന് മലയാളി വിദ്യാർഥികൾ എത്തിയത് രണ്ട് ലക്ഷവുമായി. സെങ്കുന്തർ എൻജിനീയറിങ് കോളജിലെ നുസൈബ എടച്ചേരി, നിഖിൽ പയ്യോളി, അപർണ ആയഞ്ചേരി, ദേവിക പുറമേരി എന്നിവരാണ് മാനേജ്മ​െൻറ്, വിദ്യാർഥികൾ എന്നിവരിൽനിന്ന് ശേഖരിച്ച തുകയുമായി ചൊവ്വാഴ്ച കുറ്റ്യാടി പഞ്ചായത്ത് ഓഫിസിലെത്തി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എൻ.കെ. ശശീന്ദ്രൻ എന്നിവരെ തുക ഏൽപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.