കമ്യൂണിറ്റി റെസ്ക്യു വളൻറിയറുടെ ഇടപെടൽ; കിണറിൽ വീണ സ്ത്രീക്ക് ജീവിതം തിരിച്ചുകിട്ടി

കൊയിലാണ്ടി: കമ്യൂണിറ്റി റെസ്ക്യൂ വളൻറിയറുടെ സന്ദർഭോചിത ഇടപെടൽ കാരണം കിണറിൽ വീണ സ്ത്രീ രക്ഷപ്പെട്ടു. താഴെപറമ്പത്ത് മാധവി (75) ആണ് വെള്ളം കോരുമ്പോൾ ആൾമറയില്ലാത്ത കിണറിൽ വീണത്. 85 അടി താഴ്ചയുള്ള കിണറിൽ 15 അടി വെള്ളമുണ്ട്. വിവരമറിഞ്ഞ് എത്തിയ കമ്യൂണിറ്റി റെസ്ക്യു വളൻറിയർ മുചുകുന്ന് കാവുപുറത്ത് മീത്തൽ ബിജു കിണറിൽ ഇറങ്ങി ലൈഫ് ബോയ് സ്ത്രീയെ ധരിപ്പിച്ച് വെള്ളത്തിനു മുകളിൽ പിടിച്ചുനിർത്തി. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന യൂനിറ്റ് വല ഉപയോഗിച്ച് ഇരുവരെയും പുറത്തെടുത്തു. ബിജുവി​െൻറ ഇടപെടൽ കാരണമാണ് സ്ത്രീ രക്ഷപ്പെട്ടതെന്ന് ഫയർ സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദ് പറഞ്ഞു. അസി. സ്റ്റേഷൻ ഓഫിസർ രമേശൻ, ലീഡിങ് ഫയർമാൻ കെ.ടി. രാജീവൻ, ഫയർമാന്മാരായ ജി.കെ. ബിജുകുമാർ, അഭിലാഷ്, മുഹമ്മദ് ഗുൽഷാദ് എന്നിവർ ചേർന്ന് ഇരുവരെയും വല ഉപയോഗിച്ച് പുറത്തെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.