കൊയിലാണ്ടി ആശുപത്രി കെട്ടിടം ഭാഗികമായി തുറന്നുകൊടുത്തു

കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഒരു നില തുറന്നുകൊടുത്തു. കുട്ടികളുടെ വാർഡ്, കാഷ്വാലിറ്റി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുക. താഴെ നിലയിൽ ഒ.പി പ്രവർത്തിക്കുന്നുണ്ട്. 19 കോടി ചെലവഴിച്ചു നിർമിച്ച കെട്ടിടം തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആറു നിലകളാണ് കെട്ടിടം. നിലവിൽ ആവശ്യത്തിനു സൗകര്യമില്ലാതെ രോഗികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്നു വർഷത്തോളമായി പുതിയ കെട്ടിടത്തി​െൻറ നിർമാണം പൂർത്തിയായിട്ട്. അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വൈകിയതാണ് തുറന്നുകൊടുക്കാൻ തടസ്സമായത്. റാമ്പ് ഉൾെപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനുണ്ട്. മൂന്നാംതരക്കാർ ദുരിതാശ്വാസത്തിനായി രംഗത്ത് നന്തിബസാർ: മൂന്നാംതരക്കാരായ പിഞ്ചുകുട്ടികൾ തങ്ങൾക്കു കിട്ടുന്ന തുട്ടുകൾ സ്വരൂപിക്കാനൊരുങ്ങി. മൂടാടി ടൗണിലെ ഹാജി പി.കെ.എൽ.പി സ്കൂളിലെ വിദ്യാർഥികളായ ഷിഫാ ഫാത്തിമ, അനുരാജ്ഷൈജു, മുഹമ്മദ് റഫാൻ, നൗലഫാത്തിമ എന്നിവരാണ് ഇന്നുമുതൽ തങ്ങൾക്കു കിട്ടുന്ന നാണയത്തുട്ടുകൾ പ്രളയദുരിതാശ്വാസത്തിനായി ശേഖരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.