കുന്ദമംഗലത്ത് ലക്ഷങ്ങളുടെ സൗരോർജ പദ്ധതി നശിക്കുന്നു

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിർമിച്ച സൗരോര്‍ജ പദ്ധതി നശിക്കുന്നു. കുന്ദമംഗലം പഴയ ബസ്സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിന് മുകളിൽ 11,37,733 രൂപ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച സൗരോർജ പദ്ധതിയാണ് ഒരു യൂനിറ്റ് പോലും കറൻറ് ഉൽപാദിപ്പിക്കാതെ നശിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമിച്ച പ്ലാൻറ് ഉദ്ഘാടനം നടത്തിയതല്ലാതെ ഇതില്‍നിന്നുള്ള വൈദ്യുതി പഞ്ചായത്തിന് ലഭിച്ചിട്ടില്ല. സര്‍ക്കാറി​െൻറ പ്രത്യേക അനുമതി വാങ്ങിയാണ് ചാത്തമംഗലം എൻ.ഐ.ടിയുടെ സഹായത്തോടെ കൊച്ചിയിലെ ഇഗോ ടെക്‌നോളജി 10 കിലോവാട്ട് വൈദ്യുതി ലഭിക്കുന്ന സൗരോര്‍ജ പ്ലാൻറ് നിർമിച്ചത്. പ്ലാൻറിനായി 40 പാനലുകളാണ് സ്ഥാപിച്ചത്. 2016 ആഗസ്റ്റിലാണ് കഴിഞ്ഞ ഭരണസമിതി ഉദ്ഘാടനം നടത്തിയത്. തുടർഭരണം യു.ഡി.എഫിനു തന്നെ ലഭിച്ചിട്ടും പദ്ധതി ഉപേക്ഷിച്ചതിലൂടെ പൊതു ഖജനാവിലെ ലക്ഷക്കണക്കിന് രൂപയാണ് പാഴായത്. ഇപ്പോള്‍ കറൻറ് പോകുമ്പോള്‍ ഇൻവെര്‍ട്ടര്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മാസത്തോളമായി ഇൻവെര്‍ട്ടറും കേടായിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.