പെൻഷൻ: മനുഷ്യാവകാശ കമീഷൻ ഇടപെടണം -എസ്.​ടി.യു

കോഴിക്കോട്: സ്വന്തമായി കിടപ്പാടവും ഭൂമിയോ വാഹനങ്ങളോ വരുമാനമാർഗങ്ങളോ ഇല്ലാത്ത അംഗപരിമിതർ, കർഷക തൊഴിലാളികൾ, വിധവകൾ, മാറാരോഗികൾ തുടങ്ങിയവരെ സാമ്പത്തിക ശേഷിയുള്ളവരായി ചിത്രീകരിച്ച് പെൻഷൻ തടഞ്ഞ സർക്കാർ നടപടിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന് കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. പാറക്ക മമ്മുട്ടി, വി.കെ. കുഞ്ഞായിൻകുട്ടി, അഡ്വ. എം.പി. ഗോപി, സി. മുഹമ്മദ് ഇസ്മായിൽ, രുക്മിണി എം. നായർ, കെ. ബഷീർ മൗലവി, വി.കെ. യൂസഫ്, ഇ.സി. മുഹമ്മദ്, കവ്വൻ അബ്്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.