പിടിച്ചുപറിച്ച സ്വർണമാല സഹിതം ബംഗാൾ സ്വദേശി അറസ്​റ്റിൽ

കോഴിക്കോട്: സ്ത്രീയുടെ കഴുത്തിൽനിന്നും പിടിച്ചുപറിച്ച സ്വർണമാല സഹിതം യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി രാഡർ ഗട്ട് സിയാൽ മാരായിലെ അബു താരിഖ് (20) ആണ് കോഴിക്കോട് െറയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. ബുധനാഴ്ച രാവിലെ 11.30ഒാടെ നാലാം നമ്പർ പ്ലാറ്റ്േഫാമി​െൻറ തെക്കുഭാഗത്ത് സംശയസാഹചര്യത്തിൽ കണ്ട ഇയാളെ െപട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം പരിശോധിച്ചപ്പോൾ നാലരപവൻ തൂക്കമുള്ള ലോക്കറ്റേടുകൂടിയ സ്വർണമാല കീശയിൽനിന്ന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തതോടെ മോഷണമുതലാണെന്ന് വ്യക്തമായി. അന്വേണത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ വടകര പൊലീസ് പരിധിയിൽവെച്ച് നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് പൊട്ടിച്ചെടുത്തതാണ് സ്വർണമാലയെന്ന് തിരിച്ചറിഞ്ഞു. ഇതിൽ വടകര സ്റ്റേഷനിൽ കേസുണ്ട്. വളയം സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ടെന്നും ഇതിൽ രണ്ടുദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് അറിയിച്ചു. എസ്.െഎമാരായ ജംഷിദ്, കെ. ശ്രീനിവാസൻ, ഗജേന്ദ്രൻ, അബ്ദുൽ റസാഖ്, എ.എസ്.െഎമാരായ പ്രസാദ്, സുബ്രഹ്മണ്യൻ, സി.പി.ഒ ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.