ബാബു ശങ്കർ തെരുവിൽതന്നെ പാടും

കോഴിക്കോട്: 35 കൊല്ലത്തിലേറെ കോഴിക്കോടന്‍ തെരുവിൽ പാടുന്ന ബാബു ശങ്കർ ത​െൻറ പാട്ട് തുടരും. കഴിഞ്ഞദിവസം പൊലീസ് മിഠായി തെരുവിൽനിന്ന് പാട്ടുകാരെ തുരത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസുമായി നടത്തിയ ചര്‍ച്ചയിലാണ് പാടാൻ അനുമതി ലഭിച്ചത്. കലക്ടറുടെ അനുമതിയില്ലാതെ പാടാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പൊലീസ് ബലമായി ഒഴിപ്പിച്ചതോടെ പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ബാബുവി​െൻറയും കുടുംബത്തി​െൻറയും ജീവിതം വഴിമുട്ടിയിരുന്നു. പ്രളയത്തില്‍ പൂവ്വാട്ടുപറമ്പിലെ ഇവരുടെ വീട്ടില്‍ വൻ നാശനഷ്ടമുണ്ടായി. തെരുവില്‍ പാടുന്നത് പോലും വിലക്കുന്ന ഭരണകൂട ഭീകരതയും സാംസ്‌കാരിക മൗനവും ചര്‍ച്ചക്കിടയായി. തെരുവില്‍ പാടിയാല്‍ ജയിലിൽ പാട്ട് പാടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ബാബുവും സംഘവും പരാതിയുമായി കലക്ടറേറ്റിലെത്തിയെങ്കിലും കലക്ടര്‍ തിരക്കിലാണെന്ന് പാറാവുകാരന്‍ തടസ്സം പറഞ്ഞതോടെ ഡോ. എം.കെ. മുനീര്‍ ഇടപെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.