പ്രതിഷേധ സംഗമം

കോഴിക്കോട്: സ്ത്രീകളുടെ മാനം പിച്ചിച്ചീന്തുന്നവർക്ക് സംരക്ഷണം നൽകുന്ന ഇടതുസർക്കാർ സംസ്ഥാനത്തിന് അപമാനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി. റുക്സാന. വെൽഫെയർ പാർട്ടി വനിത വിഭാഗം പുതിയ സ്റ്റാൻഡിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലി​െൻറയും എം.എൽ.എ പി.കെ. ശശിയുടെയും പീഡനക്കേസുകളിൽ മൗനംപാലിക്കുന്ന കേരള വനിത കമീഷ​െൻറ നിലപാട് അപഹാസ്യമാണ്. ഇരയെ സമൂഹമധ്യത്തിൽ പരിഹസിച്ച പി.സി. ജോർജ് എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ആർജവം കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിത വിഭാഗം കൺവീനർ സഫിയ അധ്യക്ഷത വഹിച്ചു. അഡ്വ. ആനന്ദകനകം, സുബൈദ കക്കോടി എന്നിവർ സംസാരിച്ചു. ചന്ദ്രിക കൊയിലാണ്ടി സ്വാഗതവും എൻ.കെ. ജുമൈല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.