അഞ്ചര ലക്ഷത്തിലധികം പാഠപുസ്​തകങ്ങൾ വിതരണം ചെയ്​തു

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് നൽകുന്നതിന് കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി വിതരണം ചെയ്തത് അഞ്ചര ലക്ഷത്തലധികം പാഠപുസ്തകങ്ങൾ. പ്രളയബാധിതപ്രദേശങ്ങളിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ആവശ്യപ്പെട്ട പാഠപുസ്തകങ്ങൾ അതാത് വിദ്യാഭ്യാസ ഒാഫിസർ മുഖാന്തരം വിതരണം ചെയ്തു. 2018 -19 അധ്യയനവർഷത്തിൽ രണ്ടാം വാല്യം 187 ടൈറ്റിൽ പാഠപുസ്തകങ്ങളാണ്.187 ടൈറ്റിലുകളിലായി 1.92 കോടി പാഠപുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. 3325 സ്കൂൾ സൊസൈറ്റികൾവഴി 12039 ഗവൺമ​െൻറ്/ എയ്ഡഡ് സ്കൂളുകൾക്കും 913 അംഗീകൃത സ്കൂളുകൾക്കും നൽകിവരുന്ന ഏകദേശം 98 ശതമാനം എല്ലാ ജില്ലയിലും പൂർത്തീകരിച്ചുകഴിഞ്ഞു. പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്ന വിദ്യാർഥികൾക്കായുള്ള അധിക ഇൻഡൻറ് പ്രകാരമുള്ള പാഠപുസ്തകങ്ങളും അതാത് സൊസൈറ്റികളിൽ എത്തിച്ചുനൽകിയിട്ടുണ്ട്. 24.09.18നകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.