ആഘോഷങ്ങൾ ഇല്ലാതെ ഗണേശോത്സവം

കോഴിക്കോട്: പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ ഗണേശോത്സവം സെപ്റ്റംബർ 12, 13, 14 തീയതികളിൽ ആഘോഷങ്ങളില്ലാതെ ആചാരങ്ങൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തനിവാരണ പൂജ ഉൾപ്പെടെ പൂജാതികർമങ്ങൾക്ക് ശേഷം സെപ്റ്റംബർ 14ന് വൈകീട്ട് 3 മണിക്ക് വിവിധ ഭാഗങ്ങളിൽനിന്ന് ഗണേശ വിഗ്രഹങ്ങൾ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻറ് പരിസരത്ത് എത്തിച്ചേരും. തുടർന്ന് ഘോഷയാത്രയായി നഗരം ചുറ്റി വെള്ളയിൽ തൊടിയിൽ ശ്രീഭഗവതി ക്ഷേത്രത്തിന് മുൻവശം സമാപിക്കും. ആറാട്ടുകടവിലെ പ്രത്യേക പൂജകൾക്കുശേഷം വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്യും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പത്മകുമാർ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, ട്രഷറർ രാജേഷ്കുമാർ ഇന്ദ്രജിത്സിംഗ്, ചിദംബരൻ എന്നിവർ പെങ്കടുത്തു. ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു കോഴിക്കോട്: ദേശീയ വനം രക്തസാക്ഷിദിനം മാത്തോട്ടം വനശ്രീയിലെ ഉത്തരമേഖലാ വനം ആസ്ഥാനത്ത് ആചരിച്ചു. ഉത്തരമേഖലാ വനം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്കുമാർ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ. ആർ. ആടലരശൻ, ഡി.എഫ്.ഒമാരായ കെ.കെ. സുനിൽകുമാർ, ധനേഷ്കുമാർ, എ.സി.എഫ്മാരായ വി. സേന്താഷ്കുമാർ, കെ. സുനിൽകുമാർ, എം.ടി. ഹരിലാൽ എന്നിവരും പി. ബാബു, ബാലചന്ദ്രൻ പുത്തൂർ, രവീന്ദ്രൻ, ജംഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.