പ്രളയ ദുരിതബാധിത ലിസ്​റ്റിൽ അപാകതയെന്ന്​പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ വില്ലേജ് ഓഫിസറെ ഉപരോധിച്ചു

കൊടിയത്തൂർ: പഞ്ചായത്തിൽ പ്രളയ ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്ന് നിരവധി പേർ പുറത്തായ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സി.പി.എം പ്രവർത്തകരും വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ഉപരോധം ഉച്ചക്ക് രണ്ടു മണിയോടെയാണ് അവസാനിച്ചത്. ഓഫിസ് പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിലായിരുന്നു ഉപരോധം. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ചന്ദ്രൻ, സണ്ണി വെള്ളാഞ്ചിറ, പഞ്ചായത്ത് മെംബർമാരായ ചേറ്റൂർ മുഹമ്മദ്, ഷിജി പരപ്പിൽ, കബീർ കണിയാത്ത്, കെ.സി. നാടിക്കുട്ടി, സാബിറ തറമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. പഞ്ചായത്തിൽ നിരവധി പേർ ദുരിതബാധിതരുടെ ലിസ്റ്റിൽ നിന്ന് പുറത്തായിരുന്നു. 400 പേരുടെ ലിസ്റ്റ് പഞ്ചായത്ത് സമർപ്പിെച്ചങ്കിലും മുന്നൂറിൽ താഴെ പേർ മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ. മാത്രമല്ല, നിരവധി പേരുകൾ ഇരട്ടിച്ച് വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗങ്ങളും സി.പി.എം പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്. തഹസിൽദാർ എത്തി പ്രശ്നത്തിന് പരിഹാരമാവാതെ തങ്ങൾ പിരിഞ്ഞു പോവിെല്ലന്ന് പഞ്ചായത്ത് പ്രസിഡൻറ് നിലപാടെടുത്തതോടെ കോഴിക്കോട് തഹസിൽദാർ കെ.ടി. സുബ്രമണ്യൻ സ്ഥലത്തെത്തുകയും സമരക്കാരുമായി ചർച്ച നടത്തുകയുമായിരുന്നു. അർഹരായ മുഴുവനാളുകളെയും ഉൾപ്പെടുത്താമെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാമെന്നുമുള്ള ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. മുക്കം എസ്.ഐ ടി. ഹമീദി​െൻറ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു. മെംബർമാർ തന്ന ലിസ്റ്റ് പരിശോധിച്ച് സർക്കാർ നിർദേശ പ്രകാരം അർഹർക്ക് ആനുകൂല്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും അനർഹർ കടന്നു കൂടി എന്ന് ഉപരോധിച്ചവർ പറയുന്നില്ലായെന്നും കൊടിയത്തൂർ വില്ലേജ് ഓഫിസർ പറഞ്ഞു. ഉപരോധത്തിന് കരീം കൊടിയത്തൂർ, ഗിരീഷ് കാരകുറ്റി, നാസർ കൊളായി, എ.സി. മൊയ്തീൻ, ഇ. അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.