കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ പഠന, പരീക്ഷ കേന്ദ്രങ്ങൾ വർധിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ സൗകര്യാർഥം പഠന, പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി. സർവകലാശാലയുടെ 10 ബി.എഡ് സ​െൻററുകളടക്കം 13 കേന്ദ്രങ്ങളിൽകൂടി കോൺടാക്ട് ക്ലാസുകളും പരീക്ഷയും നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് വിദൂര വിദ്യാഭ്യാസ വിഭാഗവും സിൻഡിക്കേറ്റ് ഉപസമിതിയും നൽകിയ ശിപാർശ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് അംഗീകരിച്ചത്. കോഴിക്കോട്, വടകര, ചക്കിട്ടപാറ, കണിയാമ്പറ്റ, സുൽത്താൻ ബത്തേരി, മഞ്ചേരി, മലപ്പുറം, കൊടുവായൂർ, വലപ്പാട്, നാട്ടിക എന്നീ ബി.എഡ് സ​െൻറുകളിൽ കോൺടാക്ട് ക്ലാസുകളും പരീക്ഷയും നടത്തും. വിദൂര വിദ്യാഭ്യാസ വിഭാഗം ആസ്ഥാനത്തും സർവകലാശാല കാമ്പസിലും തൃശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സ​െൻററിലും കോൺടാക്ട് ക്ലാസും പരീക്ഷയുമുണ്ടാകും. സർക്കാർ, എയ്ഡഡ് കോളജുകളിൽ നടക്കുന്ന കോൺടാക്ട് ക്ലാസ് തുടരും. സിൻഡിക്കേറ്റിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഉപസമിതി കൺവീനർ ഡോ. പി. വിജയരാഘവൻ, സിൻഡിക്കേറ്റ് അംഗം സി. അബ്ദുൽ മജീദ്, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. പി. ശിവദാസൻ എന്നിവരടങ്ങിയ കമ്മിറ്റി പുതിയ പഠന, പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.