സ്വവര്‍ഗരതിക്ക്​ നിയമാംഗീകാരം നല്‍കുന്നത്​അംഗീകരിക്കാനാവില്ല -എം.ഐ. അബ്​ദുല്‍ അസീസ്

കോഴിക്കോട്: വ്യക്തിസ്വാതന്ത്ര്യത്തി​െൻറയും സ്വകാര്യതയുടെയും പേരില്‍ സ്വവര്‍ഗരതിക്ക് നിയമാംഗീകാരം നല്‍കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. പ്രകൃതിനിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹികതിന്മയാണ് സ്വവര്‍ഗ ലൈംഗികത. സദാചാരബോധവും ധാര്‍മികമൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങൾ പൊറുപ്പിക്കാനാവില്ലെന്ന് വാർത്തക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പൗരാവകാശങ്ങളിലും വ്യക്തിയുടെ സ്വകാര്യതയിലും ഭരണകൂടങ്ങള്‍ കൈയേറ്റം നടത്തുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അത്തരം പ്രവണതകളെ തടയുന്നതിന് സമഗ്ര നിയമനിര്‍മാണം നടത്തുന്നതിന് പകരം സമൂഹത്തി​െൻറ ധാര്‍മികബോധത്തിനുമേലുള്ള കൈയേറ്റം അപലപനീയമാണ്. സ്വവര്‍ഗ ലൈംഗികതക്ക് സാധുതയും പ്രോത്സാഹനവും നല്‍കുന്ന നടപടികള്‍ സ്വാഗതം ചെയ്യപ്പെടുന്നത് നാടിനെ ഗ്രസിച്ച ധാര്‍മിക അധഃപതനത്തി​െൻറ ആഴമാണ് സൂചിപ്പിക്കുന്നത്. അതേസമയം, ട്രാൻസ്െജന്‍ഡേഴ്‌സ് അനുഭവിക്കുന്ന പ്രതിസന്ധികൾ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സമൂഹവും ഭരണകൂടവും തയാറാകണം. അവരെ പരിഗണിക്കുന്ന പ്രത്യേക നിയമനിര്‍മാണം അനിവാര്യമാണ്. അവർ അനുഭവിക്കുന്ന സാമൂഹിക വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പരിഹാരമാവാന്‍ നിലവിലെ സുപ്രീംകോടതി ഇടപെടല്‍ പര്യാപ്തമല്ല. സ്വവര്‍ഗലൈംഗികതക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ അവരുടെ പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ കാരണമാവും. കൂടുതല്‍ ചൂഷണത്തിന് വിധേയമാകാനും ഇടയാക്കും. ട്രാൻസ്ജെന്‍ഡേഴ്‌സി​െൻറ പേരില്‍ ഉദാര ലൈംഗികവാദികളും സദാചാരവിരുദ്ധരുമാണ് കോടതി ഇടപെടലിനെ ആഘോഷമാക്കുന്നതെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.