മണാശ്ശേരിയിൽ വയലുകൾ വരളുന്നു: കൃഷി കരിഞ്ഞ് തുടങ്ങി

മുക്കം: മണാശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും വയലുകളിലും വളപ്പുകളിലും മണ്ണ് വരണ്ട് കൃഷികൾ കരിഞ്ഞുണങ്ങുന്നു. വെള്ളാത്തൂർ, മുതുകുറ്റി, പാലത്തിൻ കുഴി, ആര്യപ്പാടം, പൊറ്റശ്ശേരി പുൽപ്പറമ്പ്, മണാശ്ശേരി ടൗണിനു സമീപം, നായർക്കുഴി എന്നിവിടങ്ങളിലാണ് കൃഷി കരിഞ്ഞുണങ്ങുന്നത്. വാഴ, ചേമ്പ്, ചേന, നെല്ല്, പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും കരിയുന്നത്. മണാശ്ശേരിയിലെ വാഴ കർഷകനായ വായക്കാംപൊയിൽ രാഘവ​െൻറ ഏക്കറു കണക്കിന് വാഴകൾ നശിച്ചു. മൂന്നു മാസമെത്തുന്നതിനു മുമ്പു തന്നെ വാഴചെടികൾ കരിഞ്ഞു. മൂന്നു മാസം കഴിയാത്തതിനാൽ വിള ഇൻഷുറൻസുപോലും ലഭിക്കാത്ത സ്ഥിതിയാണ്‌. പൊക്കിനാമ്പക ചന്ദ്രൻ, ആര്യ പാടം ഇയാസ് എന്നിവരുടെ വാഴകൾ കരിഞ്ഞു. മണാശ്ശേരി വിനോദി​െൻറ ഏക്കറോളം ഭാഗത്ത് കൃഷി ചെയ്ത രക്തശാലിനി നെൽകൃഷിയെ കാലാവസ്ഥയിലുണ്ടായ മാറ്റം സാരമായി ബാധിച്ചു. തുടർച്ചയായിട്ടുള്ള മഴയും അതേസമയം, തുടർന്നുണ്ടായ കനത്ത വെയിലും നെല്ല് പൂർണമായും ചാഴിയായി മാറി. വിനോദി​െൻറ അര ഏക്കർ പ്രദേശത്തെ മഞ്ഞൾക്കൃഷിയും മണ്ണ് വരണ്ടതിനാൽ ഉണക്കം ബാധിച്ചിരിക്കയാണ്. ചീമ കൊന്ന ഇലകൾ അടിഭാഗത്ത് പാകി ഒരു വിധത്തിൽ മണ്ണിൽ ചൂടേൽക്കാതിരിക്കാൻ സംവിധാനിച്ചിരിക്കയാണ്. ചേനയും ചേമ്പും വരൾച്ചയിൽ ഉണങ്ങി തുടങ്ങി. മണാശ്ശേരി കുറ്റീരിമ്മൽ, പൊറ്റശ്ശേരി പ്രദേശങ്ങളിൽ നിരവധിയാളുകൾ നട്ട മൂന്നു മാസം പ്രായമാവാത്ത വാഴകളും കരിഞ്ഞ് നശിച്ചിട്ടുണ്ട്. പുൽപ്പറമ്പിൽ പെരുമ്പാട്ടിൽ കുഞ്ഞ​െൻറ മൂന്ന് ഏക്കറോളം കൃഷിയിടങ്ങളിലേക്ക് വേണ്ട ഞാറും ഉണക്കം ബാധിച്ചു. അതേസമയം, എടോളി പാലി ഭാഗത്ത് ഒന്നര ഏക്കർ വയലുകളിലേക്ക് വേണ്ട ഞാറും നശിച്ചതിൽപ്പെടും. വർഷംതോറും ഊർച്ച നടത്തി യാണ് നെൽക്കൃഷിയൊരുക്കിയിരുന്നത്. പക്ഷേ, ഈ വയലുകൾ വെള്ളമില്ലാതെ വരണ്ട് തുടങ്ങി. ഇനി ഈ വയലുകളിൽ വെള്ളമെത്തിച്ചു വേണം ഊർച്ച നടത്താനും ഞാറ് നടാനും. കാലാവസ്ഥയിലുണ്ടായ അപൂർവമാറ്റം കാർഷിക മേഖലയിൽ തീരാ ദുരിതമാണ് വിതച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.