ദുരന്തമേഖലകളിൽ സഹായം ഏകോപിപ്പിക്കാൻ വെബ്പോർട്ടൽ

കോഴിക്കോട്: നിനച്ചിരിക്കാതെ പെയ്ത പെരുമഴയിലും പ്രളയത്തിലും തകർന്ന വീടുകളുടേയും മറ്റും അറ്റകുറ്റപ്പണികളടക്കം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'എ​െൻറ സേവനം എ​െൻറ തൊഴിൽ' എന്ന പേരിൽ വെബ്പോർട്ടൽ ഒരുങ്ങി. ബുധനാഴ്ച രാവിലെ 11ന് ഹോട്ടൽ മലബാർ പാലസിൽ ഡോ. എം.ജി.എസ്. നാരായണൻ www.entesevanamentethozhil.org എന്ന സൈറ്റ് ഉദ്ഘാടനം ചെയ്യും. അറ്റകുറ്റപ്പണി, വെള്ളം കയറി പ്രവർത്തനരഹിതമായ വാഹനങ്ങളുടെ കേടുപാടുകൾ പരിഹരിക്കൽ, നാശോന്മുഖ കൃഷിയിടങ്ങളുടെ വീണ്ടെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കാനാണ് കോഴിക്കോെട്ട യുവ സന്നദ്ധ പ്രവർത്തകർ സംവിധാനമൊരുക്കിയത്. വിവിധ തൊഴിൽ മേഖലകളിൽ വിദഗ്ധരായവർക്ക് തങ്ങളുടെ ജോലി പരിചയം നവകേരള രൂപവത്കരണത്തിനായി ഉപയോഗിക്കാനുള്ള അവസരമാണ് ഒരുങ്ങുക. സഹായങ്ങൾ ആവശ്യമുള്ള പ്രളയബാധിതരേയും തങ്ങളുടെ തൊഴിൽ നൈപുണ്യം നാടി​െൻറ പുനർനിർമിതിക്കായി ഉപയോഗിക്കാനാഗ്രഹിക്കുന്ന സുമനസ്സുകളേയും ബന്ധപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സഹായങ്ങൾ ആവശ്യമുള്ളവർക്ക് സുഗമമായി മറ്റുള്ളവരെ അറിയിക്കാനും പുതിയ കേരള നിർമിതിയിൽ പങ്കാളികളാവാൻ താൽപര്യപ്പെടുന്നവർക്ക് അവരുടെ സേവനം അർഹരായവരിലേക്ക് എത്തിക്കാനും ഉതകുന്ന രീതിയിലാണ് വെബ് പോർട്ടലി​െൻറ ഘടന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.