ചരിത്ര സ്ഥാപന പരിപാലനത്തിന് കോർപറേറ്റ് സഹായം: തെറ്റിദ്ധാരണ മാറണം ^കെ.കെ. മുഹമ്മദ്‌

ചരിത്ര സ്ഥാപന പരിപാലനത്തിന് കോർപറേറ്റ് സഹായം: തെറ്റിദ്ധാരണ മാറണം -കെ.കെ. മുഹമ്മദ്‌ കൊടുവള്ളി: ചരിത്ര സ്ഥാപനങ്ങളുടെ പരിപാലനത്തിന് കോർപറേറ്റ് ഏജൻസികളുടെ സഹായം തേടുന്നതിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ സീനിയർ സൂപ്രണ്ട് കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു. നാഷനൽ സെക്കുലർ കോൺഫറൻസ് ജില്ല കമ്മിറ്റി കൊടുവള്ളിയിൽ സംഘടിപ്പിച്ച 'കോർപറേറ്റ്വത്കരിക്കപ്പെടുന്ന ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ' സെമിനാറിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭീമ തുക ചെലവഴിച്ച് സംരക്ഷിക്കേണ്ട ചരിത്ര സ്മാരകങ്ങളുടെ പരിപാലനത്തിന് പൊതുനന്മ ഫണ്ടുള്ള കോർപറേറ്റുകളുടെ സഹായം തേടുന്നതിൽ തെറ്റില്ല. പല ഘട്ടങ്ങളിലായി ചരിത്രത്തിലുണ്ടായ ഇടപെടലുകളാണ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതിന് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.സി ജില്ല പ്രസിഡൻറ് സി.കെ. കരീം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ പ്രഫ. എം.പി. മുജീബ്, എൻ.എസ്.സി സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ, സകരിയ എളേറ്റിൽ, എം.എസ്. മുഹമ്മദ്, എൻ.പി. മുഹമ്മദ്, ഇ.സി. മുഹമ്മദ്, അലി മേപ്പാല, ഒ.പി. റഷീദ്, ഒ.പി. റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.