പ്രളയബാധിതർക്ക്​ സമന്വയയുടെ കൈത്താങ്ങ്​

മൂഴിക്കൽ: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്ന് ചെലവൂർ സമന്വയ െറസിഡൻറ്സ് അസോസിയേഷൻ. പൂനൂർ പുഴയുടെ സമീപത്ത് താമസിക്കുന്ന 25 വീട്ടുകാർക്കാണ് ഗൃഹോപകരണങ്ങളായ പ്രഷർകുക്കർ, ഇസ്തിരിപ്പെട്ടി, തയ്യൽ മെഷീൻ, പാത്രങ്ങൾ, കസേരകൾ, ബക്കറ്റുകൾ, വസ്ത്രങ്ങൾ എന്നിവ നൽകിയത്. വാതിലുകൾ നഷ്ടമായ കുടുംബങ്ങൾക്ക് ഫൈബർ ഡോറുകൾ, കട്ടിൽ പ്ലൈവുഡുകൾ എന്നിവയും നൽകി. 'സാന്ത്വനം നിസ്വാർഥം' പരിപാടി കോർപറേഷൻ കൗൺസിലർമാരായ അഡ്വ. ശരണ്യ, പി.കെ. ശാലിനി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ചന്ദ്രൻ മാസ്റ്റർ, പ്രസിഡൻറ് കെ.ടി. രാമചന്ദ്രൻ, സെക്രട്ടറി പ്രേമൻ വേട്ടാളി, ജോ. സെക്രട്ടറി അനൂപ്. കെ.സി, ട്രഷറർ രമേശൻ വേട്ടാളി, വനിതാവേദി പ്രസിഡൻറ് രശ്മി വിപിൻരാജ്, യൂത്ത്വിങ് പ്രസിഡൻറ് അഖിൽദാസ്, സമന്വയയുടെ മറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.